Tuesday, October 6, 2020

 

അനുദിന  പ്രാര്‍ത്ഥനകള്‍  (സന്ധ്യാ  പ്രാര്‍ത്ഥന)

 

ത്രിത്വ സ്തുതി

   പിതാവിനും പുത്രനും † പരിശുദ്ധാത്മാവിനും സ്തുതി; ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേന്‍.

കുരിശടയാളം

   വിശുദ്ധ കുരിശിന്‍റെ † അടയാളത്താല്‍ ഞങ്ങളുടെ † ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ † ഞങ്ങളുടെ തംബുരാനെ! പിതാവിന്‍റേയും പുത്രന്‍റേയും † പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ ആമ്മേന്‍.

നന്മനിറഞ്ഞ  മറിയം

   നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ; സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.  

   പരിശുദ്ധ മറിയമേ, തംബുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷി ക്കണമേ.

സ്വര്‍ഗസ്ഥനായ  ഞങ്ങളുടെ  പിതാവേ

   സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ; അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ  ഭൂമിയിലുമാകണമേ.

       അന്നന്നുവേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ; ഞങ്ങളോടു തെറ്റുചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ; ദുഷ്ട്ടാരൂപിയില്‍ (തിന്മയില്‍) നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍.

സാധാരണ  ത്രികാലജപം

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു.    1 നന്മ.

ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനംപോലെ എന്നിലാകട്ടെ. 1 നന്മ.

വചനം മാംസമായി; നമ്മുടെ ഇടയില്‍ വസിച്ചു.  1 നന്മ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍

   സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

   സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ  ഈശോമിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും  കുരിശുമരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ എന്നു ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.                                              3 ത്രിത്വ.

പരിശുദ്ധാത്മാവിനോടുള്ള  ജപം

   പരിശുദ്ധാത്മാവേ! നീ എഴുന്നള്ളിവരിക, നിന്‍റെ വിശ്വാസികളുടെ ഹൃദയങ്ങളെ നീ നിറക്കുക, നിന്‍റെ സ്നേഹാഗ്നിയെ അവരില്‍ ജ്വലിപ്പിക്കുകയും ചെയ്യുക.

സര്‍വ്വേശ്വരാ! നിന്‍റെ അരൂപിയെ അയയ്ക്കുക. അപ്പോള്‍ സര്‍വ്വവും സൃഷ്ട്ടിക്കപ്പെടും.

   ഭൂമുഖം നീ നവീകരിക്കുകയും ചെയ്യും.

പ്രാര്‍ത്ഥിക്കാം

       പരിശുദ്ധാരൂപിയുടെ വെളിവാല്‍ വിശ്വാസികളുടെ ഹൃദയ ങ്ങളെ പഠിപ്പിച്ച സര്‍വ്വേശ്വരാ, ഈ അരൂപിയുടെ സഹായത്താല്‍ ചൊവ്വുള്ളവയെ ഗ്രഹിക്കുവാനും അവിടുത്തെ ആശ്വാസത്തില്‍ എപ്പോഴും ആനന്ദിക്കുവാനും ഞങ്ങള്‍ക്കു കൃപചെയ്യണമെന്നു ഞങ്ങളുടെ കര്‍ത്തവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു നിന്നോടു ഞങ്ങള്‍  അപേക്ഷിക്കുന്നു. ആമ്മേന്‍.

അന്‍പത്തിമൂന്നുമണി  ജപം

   അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ, നീചമനുഷ്യരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന അടിയങ്ങള്‍, അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന നിന്‍റെ സന്നിധിയില്‍നിന്നു ജപം ചെയ്യുവാന്‍  പാത്രമല്ലാത്തവരായിരിക്കുന്നു; എങ്കിലും നിന്‍റെ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായിട്ടു അന്‍പത്തിമൂന്നുമണിജപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടുകൂടിയും അന്യ വിചാരം കൂടാതെയും ചെയ്യുന്നതിനു കര്‍ത്താവേ ഞങ്ങളെ സഹായി ക്കണമേ.

വിശ്വാസപ്രമാണം

   സര്‍വ്വശക്തനായ പിതാവും / ആകാശത്തിന്‍റെയും ഭൂമിയുടേയും സ്രഷ്ട്ടാവുമായ / ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും / ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും / ഞാന്‍  വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി /  കന്യകാമറിയത്തില്‍ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്‍റെ കാലത്തു / പീഡകള്‍ സഹിച്ചു, കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ചു അടക്കപ്പെട്ടു; പാതാളങ്ങളില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗത്തിലേക്കെഴുന്നള്ളി / സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ / വലതുഭാഗത്തു ഇരിക്കുന്നു; അവിടെനിന്നു  ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.  പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്‍മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.    

   1 സ്വര്‍.

   ബാവാതമ്പുരാന്‍റെ (പിതാവായ ദൈവത്തിന്‍റെ) മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലവത്തായിത്തീരുന്നതിനു നിന്‍റെ തിരുക്കുമാരനോടപേക്ഷിക്കണമേ. 1 നന്മ.

   പുത്രന്‍തമ്പുരാന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ടു നിന്‍റെ തിരുക്കുമാരനോടപേക്ഷിക്കണമേ.  1നന്മ.

   റൂഹദക്കുദശാതമ്പുരാന് (പരിശുദ്ധാത്മാവായദൈവത്തിനു) എത്രയും പ്രിയമുള്ളവളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിപ്പാനായിട്ടു നിന്‍റെ തിരുക്കുമാരനോടപേക്ഷിക്കണമേ.    1 നന്മ.     1 ത്രിത്വ.

ഓരോ  ദശകവും  കഴിഞ്ഞു  ചൊല്ലേണ്ട  ഫാത്തിമ  സുകൃതജപം

   , എന്‍റെ ഈശോ, എന്‍റെ പാപങ്ങള്‍ പൊറുക്കണമേ, നരകാഗ്നിയില്‍നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളേയും പ്രത്യേകിച്ച്  അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരേയും സ്വര്‍ഗ്ഗത്തിലേക്കാനായിക്കണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി – ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

സന്തോഷത്തിന്‍റെ   ദിവ്യരഹസ്യങ്ങള്‍

(തിങ്കളാഴ്ചയും  ശനിയാഴ്ചയും   ഇരുപത്തഞ്ചു  നോമ്പു   മുതല്‍   മൂന്നു  നോമ്പു  വരെയുള്ള  ഞായറാഴ്ചകളിലും)

   1   നമ്മുടെ കര്‍ത്താവായ ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്‍പ്പനയാല്‍ എത്രയും പരിശുദ്ധ കന്യകാമറിയത്തോട് അറിയിച്ചു എന്നു ധ്യാനിക്കാം.                               1 സ്വ.  10 നന്മ.  1 ത്രിത്വ.

   2   പരിശുദ്ധ ദൈവമാതാവ്, ഏലീശ്വ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ടു മൂന്നുമാസംവരെ അവര്‍ക്കു ശുശ്രൂഷ ചെയ്തുവെന്നു ധ്യാനിക്കാം. 1 സ്വ.  10 നന്മ.   1 ത്രിത്വ.

   3   പരിശുദ്ധ ദൈവമാതാവ്, തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവ കുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബെസ്ലേഹം എന്ന നഗരിയില്‍ പാതിരായ്ക്കു പ്രസവിച്ചു ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്നു ധ്യാനിക്കാം. 1 സ്വ.  10 നന്മ.      1 ത്രിത്വ.

   4   പരിശുദ്ധ ദൈവമാതാവ്, തന്‍റെ ശുദ്ധീകരണത്തിന്‍റെനാള്‍ വന്നപ്പോള്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ചു ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ കയ്യാളിച്ചുവെന്നു ധ്യാനിക്കാം.    1സ്വ. 10നന്മ. 1ത്രിത്വ.

   5   പരിശുദ്ധ ദൈവമാതാവ്, തന്‍റെ ദിവ്യകുമാരന് പന്ത്രണ്ടു വയസ്സായിരിക്കേ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാംനാള്‍ ദൈവാലയത്തില്‍ വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കാം. 1സ്വ. 10നന്മ. 1ത്രിത്വ.

പ്രകാശത്തിന്‍റെ  ദിവ്യരഹസ്യങ്ങള്‍

(വ്യാഴാഴ്ചകളില്‍)

   1   നമ്മുടെ കര്‍ത്തവീശോമിശിഹാ ജോര്‍ദ്ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ ഇറങ്ങിവരികയും “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നും സ്വരമുണ്ടാകുകയും ചെയ്തു എന്നു ധ്യാനിക്കാം.       1 സ്വ.  10 നന്മ. 1 ത്രിത്വ.

   2   നമ്മുടെ കര്‍ത്തവീശോമിശിഹാ കാനയിലെ കല്യാണ വിരുന്നില്‍ വച്ചു പരിശുദ്ധ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥ്യംവഴി വെള്ളം വീഞ്ഞാക്കി തന്‍റെ മഹത്ത്വം വെളിപ്പെടുത്തി എന്നു ധ്യാനിക്കാം. 1സ്വ. 10നന്മ.  1ത്രിത്വ.

   3   നമ്മുടെ കര്‍ത്തവീശോമിശിഹാ ദൈവരാജ്യ ആഗമനം പ്രഖ്യാപിച്ചുകൊണ്ട് അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തു എന്നു ധ്യാനിക്കാം.   1 സ്വ.  10 നന്മ.     1 ത്രിത്വ.

   4   നമ്മുടെ കര്‍ത്തവീശോമിശിഹാ താബോര്‍ മലയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ രൂപാന്തരപ്പെടുകയും “ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, അവന്‍റെ വാക്കുകള്‍ ശ്രവിക്കുവിന്‍” എന്നു മേഘത്തില്‍ നിന്നു സ്വരമുണ്ടാവുകയും ചെയ്തു എന്നു ധ്യാനിക്കാം.      1 സ്വ.  10 നന്മ.     1 ത്രിത്വ.

   5   നമ്മുടെ കര്‍ത്തവീശോമിശിഹാ അന്ത്യഅത്താഴവേളയില്‍ നമ്മോടുള്ള സ്നേഹത്തിന്‍റെ അച്ചാരമായി തന്‍റെ തിരു ശരീരരക്തങ്ങള്‍ വിഭജിച്ചു തരുന്ന വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെക്കുറിച്ചു ധ്യാനിക്കാം.     1 സ്വ.  10 നന്മ.    1 ത്രിത്വ.

ദു:ഖത്തിന്‍റെ  ദിവ്യരഹസ്യങ്ങള്‍

(ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മൂന്നു നോമ്പു മുതല്‍ ഉയിര്‍പ്പു വരെയുള്ള  ഞായറാഴ്ചകളിലും)

   1   നമ്മുടെ കര്‍ത്തവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരി ക്കുമ്പോള്‍ ചോര വിയര്‍ത്തുവെന്നു ധ്യാനിക്കാം. 1സ്വ.   10നന്മ. 1ത്രിത്വ.

   2   നമ്മുടെ കര്‍ത്തവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍വച്ചു ചമ്മട്ടികളാല്‍ അടിക്കപ്പെട്ടുവെന്നു ധ്യാനിക്കാം.   1സ്വ.   10നന്മ.   1ത്രിത്വ.

   3   നമ്മുടെ കര്‍ത്തവീശോമിശിഹാ യൂദന്മാരാല്‍ മുള്‍മുടി ധരിപ്പിക്കപ്പെട്ടുവെന്നു ധ്യാനിക്കാം.   1 സ്വ.  10 നന്മ.       1 ത്രിത്വ.

   4   നമ്മുടെ കര്‍ത്തവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം തനിക്ക് ഏറ്റം അധികം അപമാനവും വ്യാകുലവും ഉണ്ടാകുന്ന തിനു വേണ്ടി തന്‍റെ തിരൂത്തോളിന്‍മേല്‍ എത്രയും ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടുവെന്നു ധ്യാനിക്കാം.        1 സ്വ.  10 നന്മ.      1 ത്രിത്വ.

   5   നമ്മുടെ കര്‍ത്തവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ തന്‍റെ പരിശുദ്ധ മാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടു കുരിശിന്മേല്‍ തറക്കപ്പെട്ടുവെന്നു ധ്യാനിക്കാം.   1 സ്വ. 10 നന്മ.      1 ത്രിത്വ.

 

മഹിമയുടെ  ദിവ്യരഹസ്യങ്ങള്‍

(ബുധനാഴ്ചയും ഉയിര്‍പ്പു  മുതല്‍  ഇരുപത്തിയഞ്ചു നോമ്പു വരെയുള്ള  ഞായറാഴ്ചക ളിലും)

      1   നമ്മുടെ കര്‍ത്തവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷത്തോടെ എന്നേക്കും ജീവിക്കുന്നതിനായി ഉയിര്‍ത്തെഴുന്നള്ളി എന്നു ധ്യാനിക്കാം.  1 സ്വ. 10 നന്മ.    1 ത്രിത്വ.

   2   നമ്മുടെ കര്‍ത്തവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിന്‍റെശേഷം നാല്പതാംനാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടുംകൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യന്മാരും കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കാം.   1 സ്വ. 10 നന്മ.  1 ത്രിത്വ.

   3   നമ്മുടെ കര്‍ത്തവീശോമിശിഹാ ബാവാതമ്പുരാന്‍റെ (പിതാവായ ദൈവത്തിന്‍റെ) വലതു ഭാഗത്തെഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ എന്ന ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെമേലും ശ്ലീഹന്മാരുടെമേലും റൂഹാദക്കുദശാതമ്പുരാനെ (പരിശുദ്ധാത്മാവിനെ) അയച്ചു  എന്നു ധ്യാനിക്കാം.    1 സ്വ.   10 നന്മ.       1 ത്രിത്വ.

   4   പരിശുദ്ധ ദൈവമാതാവ്, തന്‍റെ ദിവ്യകുമാരന്‍ ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ ഈ ലോകത്തില്‍ നിന്നും മാലാഖമാരാല്‍ ആകാശമോക്ഷത്തിലേക്കു കരേറ്റപ്പെട്ടു എന്നു ധ്യാനിക്കാം.                                         1 സ്വ.  10 നന്മ.      1 ത്രിത്വ.

   5   പരിശുദ്ധ ദൈവമാതാവ്, പരലോകത്തില്‍ എഴുന്നള്ളിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ ആകാശത്തിന്‍റേയും ഭൂമിയുടേയും രാഞ്ജിയായി മുടി ധരിപ്പിക്കപ്പെട്ടു എന്നു ധ്യാനിക്കാം.     1 സ്വ. 10 നന്മ. 1 ത്രിത്വ.

ജപമാല  സമര്‍പ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായേലെ, ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, മഹാത്മാവായ വിശുദ്ധ ഔസേപ്പേ, ശ്ലീഹന്മാരായ മാര്‍ പത്രോസേ, മാര്‍ പൗലോസേ, മാര്‍ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമ്മാ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ചെയ്ത ഈ അന്‍പത്തിമൂന്നു മണിജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിട്ടു ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

ദൈവമാതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമേ       കര്‍ത്താവേ..........

മിശിഹായെ അനുഗ്രഹിക്കണമേ               -   മിശിഹായേ........... 

കര്‍ത്താവേ അനുഗ്രഹിക്കണമേ       കര്‍ത്താവേ..........

മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ              -  മിശിഹായേ........... 

മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ - മിശിഹായേ........... 

 

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ

(സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ) -  ഞങ്ങളെ അനുഗ്രഹിക്കണമേ 

ഭൂലോക രക്ഷകനായ പുത്രന്‍ തമ്പുരാനേ      "          " 

റൂഹദക്കുദശാതമ്പുരാനേ (പരിശുദ്ധാത്മാവായ ദൈവമേ) "        " 

ഏകദൈവമായ പരിശുദ്ധത്രിത്വമേ               "         " 

 

പരിശുദ്ധ മറിയമേ         -         ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ 

തമ്പുരാന്‍റെ പുണ്യജനനീ (ദൈവത്തിന്‍റെ പരിശുദ്ധ ജനനീ)  "         "

കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ              "         "

മിശിഹായുടെ മാതാവേ                    

ദൈവവരപ്രസാദത്തിന്‍റെ മാതാവേ                      

ത്രയും നിര്‍മ്മലയായിരിക്കുന്ന മാതാവേ        

അത്യന്തവിരക്തിയുള്ള മാതാവേ                      

കളങ്കമറ്റ കന്യകയായ മാതാവേ                       

കന്യാവ്രതത്തിനു ഭംഗംവരാത്ത മാതാവേ                    

സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ            

അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ     

സല്‍ബുദ്ധിയുടെ (സദുപദേശത്തിന്‍റെ) മാതാവേ                  

സ്രഷ്ടാവിന്‍റെ മാതാവേ                        

രക്ഷകന്‍റെ മാതാവേ            

വിവേകൈശ്വര്യമുള്ള കന്യകേ                 

വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ              

സ്തുതിക്കു യോഗ്യയായ കന്യകേ                 

മഹാ വല്ലഭയായ കന്യകേ                         

കനിവുള്ള കന്യകേ                        

ഏറ്റം വിശ്വസ്തയായിരിക്കുന്ന കന്യകേ               

നെറിവിന്‍റെ (നീതിയുടെ) ദര്‍പ്പണമേ            

ബോധജ്ഞാനത്തിന്‍റെ (ദിവ്യജ്ഞാനത്തിന്‍റെ) സിംഹാസനമേ    

ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ - ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ആത്മജ്ഞാന പൂരിത പാത്രമേ             "           " 

ബഹുമാനത്തിന്‍റെ പാത്രമേ                "           "

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ                        

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ  

ദാവീദിന്‍റെ കോട്ടയേ               

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ     

സ്വര്‍ണാലയമേ  

വാഗ്ദാനത്തിന്‍റെ പെടകമേ                       

ആകാശമോക്ഷത്തിന്‍റെ (സ്വര്‍ഗത്തിന്‍റെ) വാതിലേ    

ഉഷ:കാല നക്ഷത്രമേ       

രോഗികളുടെ സ്വസ്ഥതയെ (ആരോഗ്യമേ)

പാപികളുടെ സങ്കേതമേ

വ്യാകുലന്മാരുടെ (പീഡിതരുടെ) ആശ്വാസമേ     

ക്രിസ്ത്യാനികളുടെ സഹായമേ                      

മാലാഖമാരുടെ രാജ്ഞി                            ബാവാന്മാരുടെ (പൂര്‍വ്വപിതാക്കന്മാരുടെ) രാജ്ഞി

ദീര്‍ഘദര്‍ശികളുടെ രാജ്ഞി                         
ശ്ലീഹന്മാരുടെ രാജ്ഞി            

വേദസാക്ഷികളുടെ രാജ്ഞി

വന്ദകരുടെ രാജ്ഞി                 

കന്യകളുടെ രാജ്ഞി                           

സകല പുണ്യവാന്‍മാരുടെയും (വിശുദ്ധരുടേയും) രാജ്ഞി   

അമലോത്ഭാവയായിരിക്കുന്ന രാജ്ഞി              

സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ട രാജ്ഞി

പരിശുദ്ധ ജപമാലയുടെ രാജ്ഞി               

കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി                
സമാധാനത്തിന്‍റെ രാജ്ഞി

               

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍കുട്ടീ, 

                 കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍കുട്ടീ, 

                 കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

ഭൂലോകപാപങ്ങള്‍ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍കുട്ടീ, 

                 കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

   സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ! ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു, ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ; ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളു മായ (അനുഗ്രഹീതയുമായ) കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍

   സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷി ക്കണമേ.

പ്രാര്‍ത്ഥിക്കാം

   കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി ദണ്ഡനമസ്ക്കാരം ചെയ്തു കിടക്കുന്ന (സ്രാഷ്ടാംഗം പ്രണമിക്കുന്ന) ഈ കുടുംബത്തെ (കൂട്ടത്തെ / സമൂഹത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും പരിശുദ്ധകന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്നു കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമേ; ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍.

പരിശുദ്ധരാജ്ഞി  (രാജകന്യകേ)

   പരിശുദ്ധരാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍നിന്നു വിങ്ങിക്കരഞ്ഞു അങ്ങേപക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പി ടുന്നു. ആകയാല്‍ ഞങ്ങളുടെ മധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീതഫലമായ ഈശോയേ ഞങ്ങള്‍ക്കു കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകമാറിയമേ! ആമ്മേന്‍.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍

    സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്ക ണമേ.

പ്രാര്‍ത്ഥിക്കാം

   സര്‍വ്വശക്തിയുള്ളവനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദശായുടെ (പരിശുദ്ധാത്മാവിന്‍റെ) അനുഗ്രഹത്താല്‍ നിന്‍റെ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വ്വികമായി (ആദിയില്‍) അങ്ങു നിയമിച്ചുവല്ലോ; ആ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലുംനിന്നു രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍.

എത്രയും ദയയുള്ള മാതാവേ

   എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടിവന്നു നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ; കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച് കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ടു നിന്‍റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അമ്മേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാ പൂര്‍വം കേട്ടരുളണമേ. ആമ്മേന്‍.

 

ഈശോയുടെ  തിരുഹൃദയത്തിനുള്ള  കുടുംബപ്രതിഷ്ഠാ  ജപം

   ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തേയും ഞങ്ങളെ ഓരോരിത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാഗങ്ങളെ നിത്യ ഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്‍റെ വിമല ഹൃദയവും മാര്‍ സേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ      ഞങ്ങളെ അനുഗ്രഹിക്കണമേ

മറിയത്തിന്‍റെ വിമലഹൃദയമേ   ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

വിശുദ്ധ സേപ്പേ          ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

വിശുദ്ധ മാര്‍ഗരീത്താ മറിയമേ     – ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

സങ്കീര്‍ത്തനം 91 : 1 – 16

IÀ¯mhns³d kwcIvjWw

  AXyp¶Xs³d kwcIvjW¯n hkn¡p¶h\pw, kÀhiIv Xs³d XWen Ignbp¶h\pw, IÀ¯mhnt\mSv Fs³d kt¦Xhpw Fs³d tIm«bpw Rm³ B{ibn¡p¶ Fs³d ssZhhpw F¶p ]dbpw. AhnSp¶p \ns¶ thSs³d sIWnbnÂ\n¶pw amcIamb almamcnbnÂ\n¶pw cIvjn¡pw. Xs³d XqhepIÄsImണ്ടv AhnSpp \ns¶ ad¨psImÅpw; AhnSps¯ NndIpIfpsS Iogn \n\¡v A`bw e`n¡pw; AhnSps¯ hnizkvXX \n\¡p IhNhpw ]cnNbpw Bbncn¡pw. cm{Xnbnse `oIcXsbbpw ]I ]d¡p¶ Akv{Xs¯bpw \o `bs¸tSണ്ട. Ccp«n k©cn¡p almamcn sbbpw \«p¨bv¡p hcp hn\mis¯bpw \o t]Snt¡ണ്ട. \ns³d ]mÀiz§fn Bbnc§Ä acn¨photW¡mw; \ns³d he¯phi¯p ]Xn\mbnc§fpw; F¦nepw, \n\¡v Hc\ÀYhpw kw`hn¡pIbnÃ. ZpjvScpsS {]Xn^ew \ns³d I®pIÄsImണ്ടp Xs \o ImWpw. \o IÀ¯mhn B{ibn¨p; AXypX\n \o hmkapd¸n¨p. \n\¡v Hcp Xn³abpw `hn¡pIbnÃ; Hc\ÀYhpw \ns³d IqSmcs¯ kao]n¡pIbnÃ. \ns³d hgnIfn \ns Im¯p]men¡m³ AhnSp¶p Xs³d ZqX³amtcmSp IÂ]n¡pw. \ns³d ]mZw IÃn X«mXncn¡m³ AhÀ \ns¶ ssIIfn hln¨psImÅpw. knwl ¯ns³dbpw AWenbpsSbpw ta \o Nhn«n\S¡pw; bphknwl s¯bpw kÀ¸s¯bpw \o Nhn«n saXn¡pw. Ah³ kvt\l¯n Ft¶mSv H«n\n¡p¶Xn\m Rm³ Ahs\ cIvjn¡pw; Ah³ Fs³d \maw Adnbp¶XpsImണ്ടv Rm³ Ahs\ kwcIvjn¡pw. Ah³ Fs hnfn¨t]Ivjn¡pt¼mÄ Rm³ D¯cacpfpw; Ahs³d IjvSXbn Rm³ Aht\mSp tNÀ¶p\n¡pw; Rm³ Ahs\ tamNn¸n¡pIbpw alXzs¸Sp¯pIbpw sN¿pw. ZoÀLmbpkvkp \ÂIn Rm³ Ahs\ kwXr]vX\m¡pw; Fs³d cIvj Rm³ Ah\pImWn¨psImSp¡pw.

ജ്ഞാനം  9 : 1 – 18

PvRm\¯n\pthണ്ടnbpÅ  {]mÀY\

  Rm³ ]dªp: Fs³d ]nXm¡³amcpsS ssZhta, IcpWmab \mb IÀ¯mth, hN\¯m A§v kIehpw krjvSn¨p. PvRm\¯m AhnSp¶v a\pjy\p cq]w \ÂIn. krjvSnIfpsSta B[n]Xyw hln¡m\pw, temIs¯ hnipZv[nbnepw \oXnbnepw `cn¡m\pw, lrZb]camÀYXtbmsS hn[nIÄ {]kvXmhn¡m\pw BWtÃm AhnSp¶v Ahs\ krjvSn¨Xv. A§bpsS knwlmk\ ¯nÂ\n¶v F\n¡p PvRm\w \ÂIWta! A§bpsS ZmkcpsS CSbnÂ\n¶v Fs¶ XnckvIcn¡cptX! Rm³ A§bpsS Zmk\pw ZmknbpsS ]p{X\pw ZpÀ_e\pw, AÂ]mbpkvkpw, \oXn\nba§fn AÂ]PvR\pw BWv. a\pjycpsS at[y Hcph³ ]cn]qÀWs\¦nepw A§nÂ\n¶p hcp¶ PvRm\ansæn Ah³ H¶paÃ. Fs¶ A§bpsS P\¯ns³d cmPmhpw A§bpsS a¡fpsS hn[nIÀ ¯mhpw Bbn AhnSp¶v XncsªSp¯ncn¡p¶p. Bcw`¯nte A§v Hcp¡nb hnipZv[IqSmc¯ns³d amXrIbnÂ. A§bpsS hnipZv[ Kncnbn Bebhpw Bhmk\Kcnbn _en]oThpw ]Wnbm³ A§v Ft¶mSmPvRm]n¨p. A§bpsS {]hr¯nIÄ AdnbpIbpw temI krjvSnbn A§tbmsSm¯v Dണ്ടmhpIbpw sNbvX, At§¡p {]kmZIchpw A§bpsS \nbaw A\pkcn¨p icnbpw Bb Imcy§Ä Adnbp PvRm\w A§tbmsSm¯v hmgpp. hnipZv[ kzÀK¯nÂ\nv, A§bpsS alXz¯ns³d knwlmk\¯nÂ\n¶v, PvRm\s¯ Ab¨pXcWta. AhÄ Ft¶msSm¯p hkn¡pIbpw A[zm\n¡pIbpw sN¿s«! A§s\ A§bpsS lnXw Rm³ a\kvknem¡s«! kIeXpw Adnbp¶ AhÄ Fs³d {]hr¯nIfn Fs¶ _pZv[n]qÀhw \bn¡pw. Xs³d alXz¯m AhÄ Fs¶ ]cn]men¡pw. At¸mÄ Fs³d {]hr¯nIÄ kzoImcyamIpw. A§bpsS P\s¯ Rm³ \oXn]qÀhw hn[n¡pw; ]nXmhns³d knwlmk\¯n\p Rm³ tbmKy\mIpw. ImcWw, ssZhimk\§Ä BÀ¡p {Kln¡m\mIpw? IÀ¯mhns³d lnXw Xncn¨dnbm³ BÀ¡p Ignbpw? aÀXycpsS BtemN\ \nkvkmcamWv. R§fpsS ]Zv[XnIÄ ]cmPbs¸Smw. \izcicocw BXvamhn\p ZpÀhlamWv. Cu Ifna¬IqSmcw Nn´mioeapÅ a\kvkns\ sRcp¡p¶p. `qanbnse Imcy§Ä Duln¡pI ZpjvIcw. ASp¯pÅXpt]mepw A[zm\n¨p thWw Isണ്ട¯m³: ]ns BImi¯nepÅ Imcy§Ä Isണ്ട¯m³ BÀ¡p Ignbpw? A§v PvRm\s¯bpw A§bpsS ]cnipZv[mXvamhns\bpw D¶X¯nÂ\n¶p \ÂInbnsænÂ, A§ bpsS lnXw Bcdnbpw! PvRm\w `qhmknIfpsS ]mX t\tcbm¡n, At§¡p {]kmZapÅh Ahsc ]Tn¸n¨p: AhÀ cIvjn¡s¸SpIbpw sNbvXp.

കാവല്‍    മാലാഖയോടുള്ള   ജപം

   ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്‍പ്പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയേ! എന്നെ വിട്ടുപിരിയാത്ത എത്രയും ഉറപ്പുള്ള തുണയെ, ഞാന്‍ ചെയ്തിരിക്കുന്ന പാപങ്ങളെല്ലാം കണ്ടറിഞ്ഞു സങ്കടപ്പെടുകയും എന്‍റെ സ്വഭാവദൂഷ്യം അറിഞ്ഞിട്ടും എന്നെ കൈവിടാതെ കാത്തുരക്ഷിക്കുകയും ചെയ്തുവരുന്നുവല്ലോ. അങ്ങയെ ഞാന്‍ വാഴ്ത്തുന്നു. അയോ ഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനെയും ശരീരത്തെയും വിശുദ്ധിയോടെ കാത്തുസംരക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കു ഞാന്‍ എത്ര കടപ്പെട്ടിരിക്കുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ടു ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍പ്പാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താ വിനെ സദാകാലം സ്തുതിപ്പാനുമായിട്ട് എന്നെ അങ്ങേക്കു ഏല്‍പ്പിച്ചിരിക്കുന്നു. ആമ്മേന്‍.

ശുദ്ധീകരണ  സ്ഥലത്തിലെ  ആത്മാക്കള്‍ക്കു  വേണ്ടിയുള്ള  ജപം

   മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടാകട്ടെ.

   നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച് മരിച്ചവിശ്വാസികളുടെ ആത്മാക്കളുടെമേല്‍ കൃപയുണ്ടാകണമേ.               1 സ്വ.   1 നന്മ.   1 ത്രിത്വ.                                     (അഞ്ചു പ്രാവശ്യം ചൊല്ലുക)

   ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവും അഞ്ചു നന്മ നിറഞ്ഞ മറിയവും അഞ്ചു ത്രിത്വസ്തുതിയും ഞങ്ങള്‍ ചൊല്ലി കാഴ്ച വയ്ക്കുന്നു. അവരുടെ പാപങ്ങള്‍ പൊറുത്തു അവരുടെ ആത്മാവിനു നിത്യശാന്തി നല്കി അവരെ സ്വര്‍ഗത്തിലേക്കാനയിക്കണമേ. ആമ്മേന്‍.

കരുണയുടെ  ജപമാല

1 സ്വര്‍ഗ്ഗ.    1 നന്മ.    1 വിശ്വാസപ്രമാണം.


വലിയമണികളില്‍:    നിത്യ പിതാവേ എന്‍റെയും (ഞങ്ങളുടെയും) ലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ (ഞങ്ങള്‍) കാഴ്ചവയ്ക്കുന്നു.

ചെറിയ മണികളില്‍:

 ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്

             പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയുംമേല്‍                               കരുണയായിരിക്കണമേ   (10 പ്രാവശ്യം)

  ഓരോ ദശകങ്ങളും കഴിഞ്ഞു :

   പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍കരുണയായിരിക്കണമേ.                    (പ്രാവശ്യം) 
 ജപമാലയുടെ അവസാനം : കര്‍ത്താവായ ദൈവമേ  ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ മക്കളോട് കരുണ കാണിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും  പൂര്‍വ്വികരും വഴി വന്നു പോയ എല്ലാ പാപങ്ങളും അപരാധ ങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.                                                         (പ്രാവശ്യം) 

  വിശുദ്ധ വാര ത്രികാലജപം

(വലിയ   ബുധനാഴ്ച   സായഹ്നം   മുതല്‍   ഉയിര്‍പ്പു   ഞായറാഴ്ച   വരെ                                                                           ചൊല്ലേണ്ടത്)

   മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി; അതേ, അവിടുന്നു കുരിശു മരണത്തോളം കീഴ്വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി; എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്ക് നല്കി.       1 സ്വര്‍.

   സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്നു ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

  പെസഹാക്കാല   ത്രികാലജപം

(ഉയിര്‍പ്പു  ഞായറാഴ്ച  തുടങ്ങി  പരിശുദ്ധ  ത്രിത്വത്തിന്‍റെ  ഞായറാഴ്ച                                                                          വരെ  ചൊല്ലേണ്ടത്)

സ്വര്‍ലോക രാജ്ഞി ആനന്ദിച്ചാലും          !    ഹല്ലേലൂയ്യ

എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച                               യാള്‍  ! ഹല്ലേലൂയ്യ

അരുളിചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു   ! ഹല്ലേലൂയ്യ

ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ  !  ഹല്ലേലൂയ്യ

കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും      ! ഹല്ലേലൂയ്യ

എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു  !   ഹല്ലേലൂയ്യ

പ്രാര്‍ത്ഥിക്കാം

   സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങു തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.